ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി


ചെന്നൈ: തമിഴ്‌നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിരോധനം പിന്‍വലിക്കുന്ന ഉത്തരവ് ശനിയാഴ്ചക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹരജി കോടതി തള്ളിയത്. വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന് ആര്‍ക്കും ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കോടതിയുടെ മനസ് മാറ്റാന്‍ ആഭ്യര്‍ഥിക്കുന്നതായും തമിഴ്‌നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author