രോഗികളെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സുഹൃത്താക്കരുത്; ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഡല്‍ഹി: രോഗികളെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സുഹൃത്താക്കരുതെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നേരത്തെ രോഗികളായവരേയും നിലവില്‍ ചികിത്സയിലിരിക്കുന്നവരോടും ഇത്തരത്തില്‍ സൗഹൃദം പാടില്ലെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ പൊതുവേദിയില്‍ വച്ച് ഇവര്‍ക്കൊപ്പം മദ്യപിക്കരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്ലശീലം പറഞ്ഞുകൊടുക്കേണ്ടവരാണെന്നും അവരിലേക്ക് തെറ്റായ ശീലങ്ങള്‍ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം പരസിപരവിശ്വാസത്തിലും പടുത്തുയര്‍ത്തിയതാണെന്നും അവര്‍ പറയുന്നു. അതില്‍ ചോദ്യം ചെയ്യാന്‍ ഇടവരുത്തരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റുള്ള ബന്ധങ്ങള്‍ രോഗികളില്‍ സംശയമുണ്ടാകുമെന്നും വിശദീകരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കെ.കെ. അഗര്‍വാള്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author