ഗോവ, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

 

ഡല്‍ഹി: ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഗോവയില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടേയും പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയത്. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളില്‍ അഞ്ചു പേര്‍ നിലവിലെ എംഎല്‍എമാരാണ്.

അതേസമയം, ഗോവയിലെ 18 സ്ഥാനാര്‍ഥികള്‍ സിറ്റിംഗ് എംഎല്‍എമാരാണ്. അടുത്തമാസം നാലിന് പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18നാണ്. ഗോവ, പഞ്ചാബ് എന്നിവയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജനുവരി 15ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിപ്രായങ്ങള്‍

You might also like More from author