സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് എയര്‍ഇന്ത്യയില്‍ വനിതകള്‍ക്ക് സീറ്റ് സംവരണം ചെയ്യാന്‍ തീരുമാനം

ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാന്‍ തീരുമാനം. എല്ലാ ആഭ്യന്തര സര്‍വീസുകളിലും ആറ് സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ നടപ്പില്‍ വരുത്തും. എന്നാല്‍ അധിക ചാര്‍ജ് ചുമത്തില്ലെന്നും ഈ സീറ്റുകള്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമായി മാറ്റിവെക്കുമെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു.

തനിയെ യാത്ര ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ജനുവരി 18 മുതല്‍ ഇതു നടപ്പില്‍ വന്നേക്കും.

അഭിപ്രായങ്ങള്‍

You might also like More from author