ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം, രഹാന തിളങ്ങി

 

മുംബൈ:ഇംഗ്ലണ്ട് ഇലവനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയ്ക്ക് വിജയം. 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്ത്യാ രഹാനെയുടേയും, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജാക്‌സണ്‍(59), റിഷഭ് പാന്ത് (59) എന്നിവരുടെയും മികവിലാണ് ഇന്ത്യ എ വിജയം അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറില്‍ 282 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യാ എ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു

 അര്‍ധ സെഞ്ച്വറി നേടിയ അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍‌സ്റ്റോ എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

ബെയര്‍‌സ്റ്റോ 64 റണ്‍സെടുത്തപ്പോള്‍, ഹെയ്ല്‍സ് 51 റണ്‍സെടുത്തു. ആദില്‍ റഷീദ് 39 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി പര്‍വേസ് റസൂല്‍ മൂന്ന് വിക്കറ്റ് നേടി. പ്രദീപ് സാംഗ്വാന്‍, അശോക് ഡിന്‍ഡ, ഷാബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്.

 ഈ മാസം 15 നാണ് ഇന്ത്യ-ഇംഗ്ലണ്ട്  ആദ്യ ഏകദിനം.

അഭിപ്രായങ്ങള്‍

You might also like More from author