മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് നവാസ് ഷെരിഫ്

 

ഡല്‍ഹി: 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് . പാക് ദിനപ്പത്രമായ ദി ഡോണിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെരിഫിന്റെ വെളിപ്പെടുത്തല്‍. ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ സജീവമാണ്. അവരുമായി പാകിസ്ഥാനു ബന്ധമില്ലെന്നു പറയാം. എന്നിരുന്നാലും അതിര്‍ത്തികടന്ന് മുംബൈയില്‍ 150 പേരെ വധിക്കാന്‍ ഈ സംഘങ്ങളെ നാം എന്തിനു അനുവദിക്കണം. എന്തുകൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാത്തത്- എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും ഷെരിഫ് വ്യക്തമാക്കുന്നു.

ഇത്തരം ഭീകരാക്രമണങ്ങളെ പാക്കിസ്ഥാന്‍ സംരക്ഷിച്ചിരുന്നെന്നും നിലവില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഷെരിഫ് പറഞ്ഞു.ഭീകര്‍ക്ക് അതിര്‍ത്തി കടന്ന ആക്രമണം നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാവുന്നതല്ല. റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും ഇതുതന്നെയാണു പറഞ്ഞിരുന്നതെന്നും ഷെരീഫ് വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.