ചരിത്ര കൂടിക്കാഴ്ചയുടെ ആദ്യ ഘട്ടം അവസാനിച്ചു ; കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്; പഴയകാര്യങ്ങള്‍ അപ്രസക്തമായെന്ന് കിം

 

സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ ആദ്യ ഘട്ടം അവസാനിച്ചു.  സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചർച്ച നടന്നത്.

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങൾ അപ്രസക്തമായെന്നും ഒട്ടേറെ തടസങ്ങൾ മറികടന്നാണ് കാര്യങ്ങൾ ഇവിടംവരെ എത്തിയതെന്ന് കിമ്മും പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും പരിഭാഷകർ മാത്രമായി കൂടിക്കാഴ്ച നടന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മേ​​​ധാ​​​വി​​​യും നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​ത്. അ​​​ണ്വാ​​​യു​​​ധ, മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​ൾ ന​​ട​​ത്തി​​യും മൂ​​​ർ​​​ച്ച​​യു​​​ള്ള വാ​​​ക്കു​​​ക​​​ൾ പ്ര​​യോ​​ഗി​​ച്ചും അ​​​മേ​​​രി​​​ക്ക​​​യെ നി​​​ര​​​ന്ത​​​രം പ്ര​​​കോ​​​പി​​​പ്പി​​​ച്ച കിം ​​​ഈ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ച്ച അ​​​നു​​​ന​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ​​​ഫ​​​ല​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.