‘മോദിയുടെ സന്ദര്‍ശനസമയത്ത് ദേശീയപതാക കീറിയെറിഞ്ഞു’, നടപടിയെടുക്കാത്തതില്‍ ബ്രിട്ടനോട് ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലായിരുന്നു സംഭവം. ഏപ്രില്‍ ഇരുപതാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ വന്‍ ജനാവലിയാണ് ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനെത്തിയവര്‍ ഇന്ത്യയുട ഓരോ പ്രദേശത്തേയും തനതായ കലകളും നൃത്തവും ഒക്കെയായി പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്ന ഹാളിനു ചുറ്റും ആഘോഷപരിപാടികള്‍ നടത്തിയിരുന്നു.

അതേ സമയം പാക്കിസ്ഥാന്‍, കാശ്മീര്‍ ഭീകരവാദികളും ഖാലിസ്ഥാന്‍ വാദികളായ കുറച്ചു പേരും പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. അവരെ മെട്രൊപ്പൊലിറ്റന്‍ പോലീസ് ആഘോഷപരിപാടികള്‍ നടത്തുന്നയിടത്തുനിന്നും ഒഴിച്ചുനിര്‍ത്താനായി എല്ലാ രാജ്യങ്ങളുടെയും ദേശീയപതാകകള്‍ ഉയര്‍ത്തിയിരുന്ന പാര്‍ലമെന്റ് സ്‌ക്വയറിലെ ഒരു ചെറിയ ഭാഗത്ത് മാത്രമായി ഒതുക്കി നിര്‍ത്തി.
പക്ഷേ പാക്കിസ്ഥാന്‍/കാശ്മീര്‍ ഭീകരവാദികള്‍ അത് ഒരു തക്കമായി കണ്ട് ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിയിരുന്ന കൊടിമരത്തില്‍ക്കയറി പതാക വലിച്ചുകീറുകയായിരുന്നു. പ്രതിഷേധക്കാരെയല്ലാതെ മറ്റാരേയും അവിടേയ്ക്ക് ചെല്ലാന്‍ സമ്മതിയ്ക്കാഞ്ഞതിനാല്‍ ആദ്യം ആരുമിത് ശ്രദ്ധിച്ചില്ല. അതേസമയം മെട്രൊപ്പൊലിറ്റന്‍ പോലീസ് ഇതിനെ തടഞ്ഞുമില്ല. പിന്നീട് പോലീസ് തന്നെ വേറേ പതാക കൊണ്ടൂവന്ന് ഉയര്‍ത്തുകയായിരുന്നു.

പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത് എന്നാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ബ്രിട്ടനെ അറിയിച്ചത്. ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകളുണ്ടായിട്ടും ഇന്നുവരെ ആരേയും അറസ്റ്റ് ചെയ്യാഞ്ഞത് അമ്പരപ്പിയ്ക്കുന്നതാണെന്ന് കിരണ്‍ റിജ്ജു ബ്രിട്ടീഷ് മന്ത്രിയായ ബാരണസ് സൂസന്‍ വില്യംസിനെ അറിയിച്ചു. ബ്രിട്ടീഷ് പോലീസ് ഈ സംഭവം നോക്കിനിന്നതിലും ഇന്നുവരെ ആരേയും അറസ്റ്റ് ചെയ്യാത്തതിലും കഠിനമായ പ്രതിഷേധമാണ് ഇന്ത്യ ബ്രിട്ടനെ അറിയിച്ചത്.

പാക്കിസ്ഥാനി വംശജനായ ഒരാള്‍ ആണ് പതാക നശിപ്പിച്ചത് എന്നാണറിയുന്നത്. ”മോദിയ്‌ക്കെതിരേ ന്യൂനപക്ഷങ്ങള്‍” എന്ന ഒരു സംഘടനയുമായാണ് ബ്രിട്ടീഷ് പാക്കിസ്ഥാനിയായ അയാള്‍ പ്രതിഷേധത്തിനെത്തിയത് എന്നുമറിയുന്നു.
”എത്രയും പെട്ടെന്ന് ഇത് ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകണം. രണ്ടുമാസമായിട്ടും വീഡിയോ അടക്കം തെളിവുകളുണ്ടായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല എന്നതി തികച്ചും ദൗര്‍ഭാഗ്യകരമാണ്”. കിരണ്‍ റിജ്ജു ബ്രിട്ടീഷ് സംഘത്തിനെ അറിയിച്ചു.
ഇന്ത്യതിരേയുള്ള പല പദ്ധതികളും പാക്കിസ്ഥാന്‍ വംശജരും കാശ്മീര്‍ ഭീകരവാദികളും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതിന്റെ കേന്ദ്രമായി ബ്രിട്ടന്‍ മാറുകയാണ്. ഇവരോടൊപ്പം ഖാലിസ്ഥാന്‍ വാദികളുടെ സംഘങ്ങളും കൂട്ടുചേരുന്നുന്നുണ്ട്. പാക്കിസ്ഥാന്‍ ഐ എസ് ഐയോടൊപ്പം ഖാലിസ്ഥാന്‍ വാദികളും കൂട്ടുചേര്‍ന്ന് ഇന്ത്യക്കെതിരെ ബ്രിട്ടനില്‍ ഗൂഡാലോചന ചെയ്യുന്നത് രാജ്യസുരക്ഷയ്ക്ക് അതീവ ഭീഷണിയാണെന്ന് കരുതപ്പെടുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.