Video-സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടും രാഹുല്‍ഗാന്ധി മാപ്പ് പറഞ്ഞില്ല, ആര്‍എസ്എസിനെ അപകീര്‍ത്തിപെടുത്തിയ കേസ് വിനയാകും-കേസിന്റെ നാള്‍ വഴികള്‍

ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി
യെന്ന കേസിന് വഴിവച്ച രാഹുലിന്റെ പ്രസംഗം.
2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയിലായിരുന്നു പ്രസംഗം-

‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പരാമര്‍ശം.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് എതിരെ കോടതിയെ സമീപിച്ചു.

ഈ പരാമര്‍ശം സംഘടനയ്ക്ക് ദുഷ്പേരു വരുത്തിയെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് കോടതി കണ്ടെത്തിയതാണ്. എന്നിട്ടും കളവ് പ്രചരിപ്പിച്ച് ആര്‍എസ്എസിനെ കരിവാരിതേക്കുകയായിരുന്നു രാഹുല്‍ഗാന്ധിയെന്നും ആര്‍എസ്എസ് പറയുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സുപ്രീം കോടതിയില്‍ സമീപിച്ചിരുന്നുവെങ്കിലും നിരുപാധികം മാപ്പ് പറയാനായിരുന്നു കോടതി നിര്‍ദ്ദേശം. രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു എന്നും കേസ് നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ കോടതിയെ അറിയിക്കുകയായിരുന്നു.കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്നു രാഹുലിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.ആര്‍എസ്എസ് തനിക്കെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി രാഹുല്‍ പിന്‍വലിക്കുകയും ചെയ്തു.

വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളിയതും തിരിച്ചടിയായി.

ഇതിനിടെ മഹാത്മാഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നു കഴിഞ്ഞ ദിവസം വാദത്തിനിടെ രാഹുല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട വ്യക്തികളാണു വധത്തിനു പിന്നിലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇന്ന് ഈ നിലപാട് അദ്ദേഹം പിന്നീട് മാറ്റി പറഞ്ഞു. താന്‍ പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, അത് ആവര്‍ത്തിക്കുകയും ചെയ്യും എന്നായിരുന്നു നിലപാട് മാറ്റം. രാഹുല്‍ നിലപാടില്‍ മാറ്റം വരുത്തിയതിനെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു.

കേസില്‍ ഭീവണ്ടി കോടതി രാഹുലിനെ 2016ല്‍ കോടതിയില്‍ നേരിട്ട് വിളിച്ചു വരുത്തി. നവംബര്‍ 26ന് കോടതി കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണെങ്കില്‍ കേസില്‍ നിന്നും പിന്മാറാമെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ രാഹുലിനെതിരെ കുറ്റം ചുമത്താന്‍ സധ്യതയുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ രാഹുലിനെതിരെ ശിക്ഷ വിധിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.