‘പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി’; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എംഎം മണി

 

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ് വരുത്തേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. വൈദ്യുതി ബോര്‍ഡിന് നിലവില്‍ 7300 കോടി കോടിയുടെ കട ബാധ്യത ഉണ്ട്. അതിനാല്‍ തന്നെ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ച് നില്‍ക്കാനാവില്ല.

70 ശതമാനം വൈദ്യുതിയും കേരളത്തിന് പുറത്ത് നിന്ന് വില കൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കടബാധ്യത ഒഴിവാക്കാനും പുറത്ത് വൈദ്യുതി വാങ്ങുവാനും നിരക്ക് വര്‍ദ്ധനയിലൂടെ മാത്രമെ പരിഹരിക്കാനാവൂ എന്നാണ് വൈദ്യുത മന്ത്രിയുടെ നിലപാട്‌

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.