കിടപ്പാടം തകര്‍ത്ത ബുള്‍ഡോസറിനെ നേരിടാന്‍ ശ്രമിക്കുന്ന ഒരു ഒറാങ് ഉട്ടാന്‍ -വീഡിയൊ

 

മനുഷ്യന്‍ സ്വതാല്‍പര്യങ്ങള്‍ക്കായി വനവും വനഭൂമിയും കൈയ്യേറുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതിന് ഇരയാവുന്നവരാണ് മൃഗങ്ങളും വന ഭൂമിയിലെ മറ്റ് ജീവജാലങ്ങളുമാണ്. ഇവിടെയിതാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കാലങ്ങളായി താന്‍ കഴിഞ്ഞിരുന്ന ആവാസ വ്യവസ്ഥ നശിപ്പിച്ച ബുള്‍ഡോസറെ എതിരുടുന്ന ഒറാങ്ഉട്ടാന്‍ന്റെ വീഡിയോയാണ. ഇപ്പോള്‍ ഏവരുടെയും കണ്ണ് നിറയിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തില്‍ ഇന്റര്‍നാഷണല്‍ ആനിമല്‍ റെസ്‌ക്യൂ എന്ന മൃഗ സംഘടന പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മനുഷ്യരുടെ ഇടുപെടലില്‍ ഉറാങ്ഉട്ടാന് ഏല്‍ക്കേണ്ടി വന്ന അവശതയുടെ രംഗങ്ങള്‍ പുറത്ത് വന്നത്. സംഭവം നടന്നത് ഇന്തോനേഷ്യയിലാണ്

മരങ്ങള്‍ മുറിക്കുമ്പോഴാണ് ഉറാങ്ഉട്ടാന്‍ കഴിഞ്ഞിരുന്ന ആവാസ വ്യവസ്ഥ യന്ത്രകൈകളാല്‍ പിഴുതെറിയാന്‍ തുടങ്ങിയത്. എന്നാല്‍ കാലങ്ങളായി കഴിഞ്ഞിരുന്ന മരം കണ്ണ് മുന്നില്‍ തകര്‍ക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ ഒറാങ്ഉട്ടാന് കഴിഞ്ഞില്ല. പരാജയം മനസിലാക്കിയെങ്കിലും തന്റെ കിടപാടം സംരക്ഷിക്കാന്‍ പൊരുതി മുന്നോട്ട് നീങ്ങി ശേഷം യന്ത്രകൈയ്യുടെ മുന്നില്‍ നിസഹായകനാകാനെ കഴിഞ്ഞുള്ളു.

ഇന്റർ നാഷണൽ ആനിമൽ റെസ്ക്യൂ സംഘത്തിന്റെ രണ്ട് ആളുകൾ ഒറാങ്ഉട്ടാന്റെ രക്ഷക്കായി താഴെ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മനുഷ്യനോട് പൊരുതി ജയിക്കാൻ പറ്റില്ലെന്ന് മനസിലായ കുരങ്ങൻ മുറിച്ചിട്ട മരങ്ങൾക്കിടയിൽ ഇരുന്നു. തുടർ‌ന്ന് കുരങ്ങനെ പിടിക്കുകയും സംഘടനയുടെ നേതൃത്വത്തിൽ‌ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും സംഘടന വ്യക്തമാക്കി.

പരിസ്ഥിതി ദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കമാണ് വെെറലായത്. ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന ഇത്തരം പ്രവണതയെ ശക്തമായ രീതിയിലാണ് ജനങ്ങൾ പ്രതികരിച്ചത്. സംഘടനയുടെ ആളുകൾ സമയോചിതമായ ഇടപെട്ടതിനെ തുടർന്ന് ഒറാങ്ഉട്ടാനെ സുരക്ഷിതമായ ആവാസ വ്യവ്സ്ഥതിയിലേക്ക് മാറ്റുവാൻ സാധിച്ചു. ബോർണിയോയിൽ നിന്നും 100 ലധികം കുരങ്ങുകളെയാണ് ഇത്തരത്തിൽ മറ്റൊരു പ്രദേശത്ത് മാറ്റി പാർപ്പിച്ചിരിക്കുന്നത്. മറ്റ് കുരങ്ങുകളോടപ്പം ഒറാങ്ഉട്ടാൻ സന്തോഷവാനായി കഴിയുന്നുവെന്നും ഇന്റർ നാഷണൽ ആനിമൽ‌ റെസ്ക്യൂ അധികൃതർ വ്യക്തമാക്കി.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.