ട്രംപ് ഉന്‍ കൂടിക്കാഴ്ച സമാപിച്ചു; ഇരു രാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പ് വച്ചു; ഉന്നിന് വൈറ്റ് ഹൗസിലേക്ക് ക്ഷണവും

സിംഗപ്പൂര്‍ സിറ്റി: ഡോണള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സമാപിച്ചു. കൂടിക്കാഴ്ച വന്‍ വിജയകരമായിരുന്നുവെന്നും കൊറിയയുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്നും പറഞ്ഞ ട്രംപ് ചര്‍ച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും സുപ്രധാന കരാറുകളിലാണ് ഒപ്പു വയ്ക്കുന്നതെന്നും വ്യക്തമാക്കി.

 ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾക്ക് മുൻകൈയെടുത്ത കിമ്മിനോട് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിർണായക മാറ്റങ്ങൾക്ക് ലോകം ഇനി സാക്ഷ്യം വഹിക്കുമെന്നും ഭൂതകാലത്തെ സംഭവങ്ങൾ മറക്കുമെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കി. മാറ്റത്തിന്‍റെ തുടക്കമാണിതെന്നും ചർച്ചക്കെത്തിയ ട്രംപിനോട് നന്ദിയുണ്ടെന്നും കിമ്മും പറഞ്ഞു.

സംയുക്ത വാർത്താ സമ്മേളനത്തിനിടെ ഇരു നേതാക്കളും വിവിധ കരാറുകളിൽ ഒപ്പിട്ടു. സമാധാന കരാർ ഉൾപ്പെടെയുള്ളവയിലാണ് ഇരുവരും ഒപ്പുവച്ചതെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.