സൗഹൃദം സ്ഥാപിച്ചെങ്കിലും ഉത്തര കൊറിയയ്ക്ക് മേല്‍ തത്കാലം ഉപരോധം തുടരുമെന്ന് ട്രംപ്

സിംഗപ്പൂർ സിറ്റി: കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന്  ഒൗദ്യോഗികമായി അറിയിച്ച് അമേരിക്ക. ഉത്തര കൊറിയയിൽ  സമ്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷമാവും  മുന്‍പ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുക എന്ന് ട്രംപ് പറഞ്ഞു. 

മാത്രമല്ല, ഉത്തര കൊറിയയെ ലക്ഷ്യംവച്ച് തെക്കൻ കൊറിയയിൽ അമേരിക്ക വ്യന്യസിച്ചിരുന്ന സൈനികരെ പിൻവലിക്കാനും ട്രംപ് ആലോചന തുടങ്ങി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നാണ് അമേരിക്കൻ നൽകുന്ന സൂചന.

സിംഗപ്പൂരിൽ നടന്ന ഡോണൾ‌ഡ് ട്രംപ്-കിം ജോംഗ് ഉൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമാധാനത്തിന് സാഹചര്യമൊരുക്കുന്ന പുതിയ നീക്കങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. കൂടിക്കാഴ്ച വിജയമെന്ന് പ്രഖ്യാപിച്ച ട്രംപും ഉന്നും സമാധാന കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.