വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കി ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author