‘ശ്രീനിവാസന് നേരെ കരിഓയില്‍ ഒഴിച്ചവര്‍ ടിപി ഘാതകരുടെ പിന്മുറക്കാര്‍’ വിഷയം ചര്‍ച്ച ചെയ്യാതെ മുങ്ങുന്ന സാംസ്‌കാരിക കേരളം എന്ന് നാണിക്കും?

ടി ബിന്ദു

കരിഓയില്‍ പ്രകടനത്തിന് പിന്നില്‍ കുറച്ചുകാലമായി ചിലര്‍ക്ക് ശ്രീനിവാസനോടുള്ള അസഹിഷ്ണുത  ഒരവസരം കിട്ടിയപ്പോള്‍ പൊട്ടി ഒലിച്ചതാവാനുള്ള സാധ്യത തള്ളികളയാനാവില്ല.
കുറച്ച് നാളായി സിപിഎം വിരുദ്ധപ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണല്ലോ ശ്രീനിവാസന്‍. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ, ഭരണരംഗത്തെ അഴിമതിക്കെതിരെ, എന്തിന് യുവജനസംഘടനകള്‍ നെഞ്ചിലൊട്ടിച്ച് നടക്കുന്ന ചെഗുവേരയെ പോലും വലിച്ചൊട്ടിച്ചിരുന്നുവല്ലോ ശ്രീനിവാസന്‍. അപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദികളുടെ ലേബലൊട്ടിച്ച് കറുത്ത മുഖവുമായി ശ്രീനിവാസനെ വട്ടമിട്ടവര്‍ക്ക് പറന്നിറങ്ങാന്‍ പറ്റിയ അവസരമായിരുന്നു നടന്റെ ദിലീപ് അനുകൂല പ്രസ്താവന.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന മട്ടിലുള്ള ചര്‍ച്ചകള്‍ സംഘപരിവാര്‍ പ്രതികൂട്ടിലാവുന്ന കാര്യങ്ങളില്‍ മാത്രമേ ഉള്ളു എന്ന മട്ടിലാണ് സാംസ്‌ക്കാരിക കേരളത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവാദികളുടെയും സിനിമ ആക്ടിവി സ്റ്റുകളുടെയും മാനവീകവാദികളുടെ കുപ്പായമിട്ടവരുടെ മനസ്സിലിരുപ്പ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കളെ വരെ സംശയിക്കാം എന്നിരിക്കെ കേരളത്തില്‍ ഹിന്ദുസംഘടനാ നേതാക്കളെ കുറ്റവാളികളെന്നുറപ്പിച്ച് പ്രക്ഷോഭം തുടരുകയാണ്.
ഈ സമയത്താണ് നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം നടക്കുന്നത്. ശ്രീനിവാസന്‍ സംഘപരിവാര്‍ വിരോധിയല്ലാത്തതിനാല്‍ കാലാകാരന്റെ സ്വാതന്ത്ര്യത്തെ തൊട്ടാല്‍ ചാടി വീഴുന്ന പതിവ് ഇടതുപക്ഷ ജിഹ്വകളൊന്നും ഉയര്‍ന്ന് കണ്ടില്ല. സംഭവത്തിന് പിന്നില്‍ ആരെന്ന് ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും ആര്‍ക്കുമുണ്ടായില്ല. ചില അപ്രിയ സത്യങ്ങള്‍ ചിലര്‍ക്കെതിരെ തുറന്ന് പറയുന്ന ആളായതിനാല്‍ കരിഓയില്‍ പ്രയോഗം അര്‍ഹിച്ചത് തന്നെ എന്ന മട്ടില്‍ നിശബ്ദരായി പോയി മേല്‍ പറഞ്ഞ ജനുസ്സില്‍ പെട്ട ജീവികള്‍.

കേരളത്തിന് പുറത്ത്, മോദി വിരുദ്ധമായ എന്തെങ്കിലും ഉണ്ടേല്‍ മാത്രമേ നാവു പൊങ്ങു എന്ന മട്ടില്‍ അടിമത്വ മസ്തി ഷ്‌ക്കവുമായി ജിവിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ ചുവന്ന തുണി കൊണ്ട് തലമുടുകയെങ്കിലും ചെയ്യട്ടേ ശ്രീനിവാസനെ കാണുമ്പോള്‍.
നടന്‍ ദിലീപ് തെറ്റുകാരനാണെന്ന് തനിക്ക് തോന്നുന്നില്ല എന്ന ശ്രീനിവാസന്റെ വാക്കുകള്‍ കേട്ട് കുരുപൊട്ടിയ കണ്ണൂരിലെ മഹാന്മാര്‍ ആരായിരിക്കും. അല്ലെങ്കില്‍ അവരെ പ്രകോപിതരാക്കാന്‍ മാത്രം എന്താണ് ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപിനെ സംബന്ധിച്ചുള്ള തന്റെ വ്യക്തിപരമായ ബന്ധം വച്ചുള്ള ഒരു തോന്നല്‍ അദ്ദേഹം പങ്കുവച്ചു. ശ്രീനിവാസന്‍ മാത്രമല്ല ഇത്തരമൊരു അഭിപ്രായം പറയുന്ന പ്രമുഖന്‍ എന്നതാണ് മറ്റൊരു കാര്യം. ഇവിടെയാണ് ശ്രീനിവാസനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്ന ചിലര്‍ ചാടി വീണു എന്ന നിഗമനം ശക്തമാകുന്നത്. ശ്രീനിവാസനെ കാണുമ്പോള്‍ ഉള്ളില്‍ കൂടുതല്‍ അസഹിഷ്ണുത ഉയരുന്നത് ആര്‍ക്കായിരിക്കും എന്ന പതിവ് ചോദ്യത്തില്‍ നിന്ന് തുടങ്ങാം.ദിലീപിനെ പൊതുവായി എതിര്‍ക്കുന്നു എന്ന വ്യാജ പ്രകടനം നടത്തുന്നവരുടെ അനുയായികളിലേക്ക് തന്നെയാണ് ആദ്യം വിരല്‍ ചൂണ്ടപ്പെടുക. പാര്‍ട്ടി വിട്ട ടിപിയെ വെട്ടി കൊന്നവര്‍ ശ്രീനിവാസനെതിരെ കരിഓയില്‍ ഒഴിച്ച് മുന്നറിയിപ്പ് നല്‍കുന്നു എന്ന കണ്ടെത്തല്‍ നടത്താന്‍ അധികമൊന്നും അന്വേഷിക്കേണ്ടി വരില്ല. കാരണം അത്രമേല്‍ ശ്രീനിവാസന് നേരെ അസഹിഷ്ണുത പുലര്‍ത്തുന്ന മാറ്റാരുണ്ടു കേരളത്തില്‍. സിപിഎം വിമര്ശകന്‍ എന്ന ഒറ്റകാര്യം കൊണ്ട് തന്നെ സംഘപരിവാറുകാറുകാര്‍ക്ക് വേണ്ടപ്പെട്ടയാളാണ് ശ്രീനിവാസന്‍. നേരിട്ട് തങ്ങളുടെ ആളല്ലെങ്കിലും ശത്രുവിന്റെ ശത്രു മിത്രം എന്ന പൊതുതത്വം ഇവിടെ പ്രസക്താമാക്കാം. അപ്പോള്‍ അവരെ വിടാം..പിന്നെയുള്ള ചില മതമൊലിക മാനവിക സംഘടനകളാണ്. അവര്‍ക്കും ശ്രീനിവാസനോട് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പിന്നെയുള്ളത് ദിലീപിനെ എതിര്‍ക്കുന്ന കേരളത്തിലെ പൊതുബോധമാണ്. അത് ചില മാധ്യമപ്രവര്‍ത്തകരുടെ ക്വേട്ടേഷന്‍ വര്‍ക്കിനപ്പുറമൊന്നും അല്ലെന്ന് ആര്‍ക്കുമറിയാം. ദിലീപിനെ പിന്തുണച്ചവരെ കേരള സമൂഹം കൈകാര്യം ചെയ്തു തുടങ്ങിയിരുന്നെങ്കില്‍ അത് എന്ന് തുടങ്ങണമായിരുന്നു. രാഷ്ട്രീയരംഗത്തും സിനിമ രംഗത്തുംദിലീപിനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടികൊണ്ടിരിക്കുകയാണല്ലോ..? ഇടതുപക്ഷക്കാരനായ എംഎല്‍എ ജയിലില്‍ പോയി ദിലീപിനെ കണ്ട് അദ്ദേഹത്തിനെ എല്ലാവരും പിന്തുണക്കണമെന്ന് പരസ്യമായി പറഞ്ഞതും, പോലിസിനെ വരെ പ്രതക്കൂട്ടിലാക്കി പ്രസ്താവന നടത്തിയതും കരിഓയില്‍ പ്രകടനക്കാര്‍ കണ്ടില്ലെന്ന് കരുതാനാവില്ലല്ലോ..?
അപ്പോള്‍ കരിഓയില്‍ പ്രകടനത്തിന് പിന്നില്‍ കുറച്ചുകാലമായി ചിലര്‍ക്ക് ശ്രീനിവാസിനോടുള്ള അസഹിഷ്ണുത ഒരവസരം കിട്ടിയപ്പോള്‍ പൊട്ടി ഒലിച്ചതാവാനുള്ള സാധ്യത തള്ളികളയാനാവില്ല.
കുറച്ച് നാളായി സിപിഎം വിരുദ്ധപ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണല്ലോ ശ്രീനിവാസന്‍. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ, ഭരണരംഗത്തെ അഴിമതിക്കെതിരെ, എന്തിന് യുവജനസംഘടനകള്‍ നെഞ്ചിലൊട്ടിച്ച് നടക്കുന്ന ചെഗുവേരയെ പോലും വലിച്ചൊട്ടിച്ചിരുന്നുവല്ലോ ശ്രീനിവാസന്‍. അപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദികളുടെ ലേബലൊട്ടിച്ച് കറുത്ത മുഖവുമായി ശ്രീനിവാസനെ വട്ടമിട്ടവര്‍ക്ക് പറന്നിറങ്ങാന്‍ പറ്റിയ അവസരമായിരുന്നു നടന്റെ ദിലീപ് അനുകൂല പ്രസ്താവന.
ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടന്ന കടന്നാക്രമണത്തെ കേരളത്തിലെ പുരോഗമന സമൂഹം എങ്ങനെ നോക്കി കണ്ടു എന്നറിയുമ്പോഴേ നമ്മുടെ സാംസ്‌കാരിക പാപ്പരത്തം മനസ്സിലാക്കാനാവു. ഗൗരി ലങ്കേഷിന്റെ ഘാതകരെ മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക്, ഒരു പാക് കലാകാരന്റെ പരിപാടി നടത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ സംഘടനകള്‍ക്കെതിരെ കേരളത്തില്‍ വലിയ പ്രക്ഷോഭം നടത്തിയവര്‍ക്ക് തൊട്ടുമുമ്പില്‍ നടന്ന സാംസ്‌കാരിക ഫാസിസം കാണാനുള്ള കണ്ണില്ലാതെയായി പോയി. മാതൃകയാക്കാന്‍ ചൈനയിലേക്കും, വിമര്‍ശിക്കാന്‍ യുപിയിലേക്കും കണ്ണും നട്ടിരിക്കുന്ന ഈ സാംസ്‌കാരിക പേക്കോലങ്ങളുടെ അടുത്തുള്ള കാഴ്ച കാണാനുള്ള കഴിവ് ഇല്ലാതെയായി പോയിട്ട് കാലം കുറയായല്ലോ.. (വല്ലപ്പോഴും അങ്ങനെ ഒന്ന് സംഭവിക്കുന്നുണ്ടെങ്കില്‍ ശശികല ടീച്ചര്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍ അതിനെ വളച്ചൊടിച്ച് വാര്‍ത്തയാക്കുന്ന സംഭവം പോലെ ചിലതുകളുടെ കാര്യത്തില്‍ മാത്രമാണ്. മതേതര മാധ്യമക്കാരെ കൊലപ്പെടുത്തി കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന് മേല്‍ കെട്ടിവെക്കുന്നതിനാല്‍ നിങ്ങള്‍ മൃത്യുജ്ഞയ ഹോമം കഴിച്ചോളു എന്ന് ശശികല ടീച്ചര്‍ പറഞ്ഞപ്പോള്‍ ചിലര്‍ക്കത് മാധ്യമങ്ങളോടുള്ള കൊലവിളിയായി തോന്നുന്നത് എത്ര പരിഹാസ്യമാണ്)
എന്തായാലും ശ്രീനിവാസന് നേരെ നടന്ന ആക്രമണം കേരളത്തില്‍ ചര്‍ച്ചയാവാതിരിക്കാന്‍ എല്‍ഡിഎഫും, യുഡിഎഫും കൈകോര്‍ത്താണ് ശ്രിച്ചത്. ശശികല ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയ വി.ഡി സതീശന്‍ എംഎല്‍എയും, ഡിവൈഎഫ്‌ഐ നേതാക്കളും ഈ ഒരു കാര്യത്തില്‍ ഒരൊറ്റ മനസ്സും മെയ്യുമാണ്. ശ്രീനിവാസന് അനുകൂലമായി ഒരു ശബ്ദവും ഒരു മേഖലയില്‍ നിന്ന് ഉയരാതിരിക്കാനും ഇവര്‍ക്ക് ജാഗ്രതയുണ്ടായി. പക്ഷേ കേരളത്തിന്റെ പൊതുബോധം ഇതെല്ലാം കാണുന്നുണ്ട്. കേരളത്തിലെ നട്ടെല്ലുള്ള ഒരു കലാകാരന് നേരെ നടന്ന ആക്രമണത്തെ കാണാതെ..ലോകമെമ്പാടുമുള്ള മനുഷ്യാവകാശത്തെ പറ്റിയും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റിയും ഘോരഘോരം പ്രസംഗിക്കുന്നതും, സമരം നടത്തുന്നതും, പിരിവ് നടത്തുന്നതും അവര്‍ കാണുന്നുണ്ട്. മറുപടി അല്‍പം വൈകിയാലും കിട്ടാതിരിക്കില്ല..

 

അഭിപ്രായങ്ങള്‍

You might also like More from author