‘പോലിസ് പറഞ്ഞത് ഒന്ന്, പിണറായി മനസ്സിലാക്കിയത് മറ്റൊന്ന് ‘ ഭോപ്പാലില്‍ മുഖ്യമന്ത്രി മടങ്ങി പോകാനുള്ള കാരണം ഹിന്ദി പരിഭാഷകന് പറ്റിയ പിഴവ്


ഭോപ്പാലില്‍ പിണറായിയെ ആശയകുഴപ്പത്തിലാക്കിയത് ഹിന്ദി പരിഭാഷപ്പെടുത്തി നല്‍കിയ വ്യക്തിയെന്ന് റിപ്പോര്‍ട്ട്. ലോക്കല്‍ പോലിസ് പറഞ്ഞ കാര്യമല്ല ഹിന്ദി അഡവൈസറി പിണറായിയെ ധരിപ്പിച്ചത് ഇത് ആശയകുഴപ്പമുണ്ടാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. സംഭവവുമായി ഇടപെട്ട പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടാണ് വാര്‍ത്തകള്‍.
പോലിസ് എതിര്‍ത്തത് മൂലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭോപ്പാലിലെ മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി എന്നായിരുന്നു ആരോപണം. തുടര്‍ന്ന് വിഷയത്തില്‍ മധ്യപ്രദേശം ഡിജിപി ആര്‍.കെ ശുക്‌ള പോലിസ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
പോലിസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ-പ്രതിഷേധക്കാരുടെ ഇടപെടല്‍ മൂലം സന്ദര്‍ശനം അല്‍പം വൈകിപ്പിക്കാന്‍ പോലിസുകാര്‍ പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. ഹിന്ദിയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.
വേദിയ്ക്കരികിലുള്ള പ്രതിഷേധക്കാരെ മാറ്റുന്നത് വര യാത്ര വൈകിപ്പിക്കാന്‍ കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ പോലിസുകാരില്‍ നിന്ന് താന്‍ വിശദീകരണം തേടിയെന്നും ഡിജിപി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പിണറായി വിജയനെ ഹിന്ദി പരിഭാഷപ്പെടുത്തി നല്‍കിയ ആള്‍ ആശയകുഴപ്പത്തിലാക്കുകയായിരുന്നുവെന്നും മറ്റൊരു ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരള മുഖ്യമന്ത്രി തിരിച്ച് പോവുക, സ്വയം സേവകരുടെ കൊലപാതകം ഇന്ത്യ പൊറുക്കില്ല എന്നി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ വേദിയ്ക്ക് സമീപം തടിച്ച് കൂടിയിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരമൊരു സംഭവമുണ്ടായതില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. കേരള മുഖ്യമന്ത്രിയെ അപമാനിച്ചു എന്ന തരത്തില്‍ സംഭവം വളച്ചൊടിക്കാന്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ശ്രമം നടന്നിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author