‘കര്‍ഷകരെ വെടിവച്ചു കൊന്ന കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം രാജ്യത്തിന്റെ സര്‍വ്വ നാശം’- in facebook

ജിതിന്‍ ജേക്കബ്

”ഈ സോഷ്യൽ മീഡിയ വന്നതോടെ അവസരവാദികളെ വളരെ എളുപ്പത്തിൽ തുറന്ന് കാട്ടാൻ കഴിയും. പണ്ടൊക്കെ മാധ്യമങ്ങളെ ഉപയോഗിച്ച് മുക്കിയിരുന്ന വാർത്തകൾ പോലും ഇപ്പോൾ പുറം ലോകം അറിയാൻ തുടങ്ങും.

അധികാരത്തിലിരുന്ന ബംഗാളിൽ കൃഷി ഭൂമി പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരെ സമരം ചെയ്ത കർഷകർക്ക് നേരെ വെടിയുയർത്തി 14 പേരെ കൊല്ലുകയും നൂറുകണക്കിന് ആളുകളെ ജീവച്ഛവമാക്കുകയും, 16 വയസുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്ത കമ്മ്യൂണിസ്റ്റ്‌ ഭീകരരാണ് മഹാരാഷ്ട്രയിലെ ‘കർഷക സമരത്തിന്’ നേതൃത്വം നൽകിയത്.

ആദ്യമേ പറയട്ടെ, മഹാരാഷ്ട്രയിൽ നടന്നത് ഒരു കർഷക സമരമല്ല. താമസത്തിനും കൃഷിഭൂമിക്കയും വേണ്ടിയുള്ള ആദിവാസി സമൂഹത്തിന്റെ സമരമാണ് അവിടെ നടന്നത്. സമരത്തിൽ പങ്കെടുത്ത 95% പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞ കാര്യമാണിത്. മാധ്യമങ്ങളും അതുതന്നെയാണ് റിപ്പോർട്ട്‌ ചെയ്തത്.

ഇനി അവരുടെ ആവശ്യങ്ങൾ (കർഷകരുടെ) എന്തൊക്കെയായിരുന്നു എന്ന് നോക്കാം:-

ആവശ്യം നമ്പർ ഒന്ന് :-

വനഭൂമിയിൽ കൃഷി ചെയ്യുന്ന ആദിവാസികൾക്ക് വനാവകാശ നിയമ പ്രകാരം ഭൂമി പതിച്ചു നൽകുക.

വനാവകാശ നിയമം ആദിവാസികൾക്കുവേണ്ടിയുള്ളതാണ്. Scheduled Tribes and Other Traditional Forest Dwellers Act (Recognition of Forest Rights) Act, 2006, or the Forest Rights Act (FRA), which was passed in Parliament in December 2006 and which became operational in January 2008, recognises the rights of forest dwellers, including Scheduled Tribes and others, to use, protect and manage forest resources where they live.

ശരിക്കും ഈ നിയമം പാസ്സാക്കുന്നതുവരെ ആദിവാസികൾക്ക് നിയമപരമായി കൃഷി ഭൂമിയിൽ അവകാശം ഇല്ലായിരുന്നു. ഈ നിയമം വന്നതോടെ ഒരു ആദിവാസി കുടുംബത്തിന് 10 മുതൽ 15 ഏക്കർ വരെ ഭൂമി കൃഷിക്കായി ലഭിക്കും.

ഏകദേശം 80 ലക്ഷം ആദിവാസികളുള്ള മഹാരാഷ്ട്രയിൽ ഈ നിയമ പ്രകാരം അവർ കൊടുത്തിട്ടുള്ള ഭൂമിയുടെ വിവരങ്ങളാണ് താഴത്തെ ലിങ്കിൽ കൊടുത്തിട്ടുള്ളത്.

http://fra.org.in/…/Maharashtra%20Promise%20and%20Performan…

4 ലക്ഷം ആദിവാസികളുള്ള കേരളത്തിൽ വനാവകാശ നിയമ പ്രകാരം ഇതുവരെ എന്ത് ചെയ്തു എന്നുകൂടി നോക്കണ്ടേ?

ഒന്നരലക്ഷം ആദിവാസി കുടുംബങ്ങളുള്ള കേരളത്തിൽ 25081 കുടുംബങ്ങൾക്കാണ് ഭൂമി കിട്ടിയിരിക്കുന്നത്. അതും വെറും 33778 ഏക്കർ ഭൂമിയും. അതായത് ഒരു കുടുംബത്തിന് 10 ഏക്കർ ഭൂമിക്കു നിയമപരമായി അവകാശമുള്ളപ്പോഴാണ് ഈ ഊഡായിപ്പു പരിപാടി. ബാക്കി ഒന്നേകാൽ ലക്ഷം കുടുംബങ്ങൾക്ക് ഇനിയും പട്ടയം കിട്ടേണ്ടിയുമിരിക്കുന്നു !

http://www.deccanchronicle.com/…/kerala-government-sits-on-…

അപ്പോൾ ആദിവാസികളെ പറ്റിക്കുന്നതാരാണ്?

ആവശ്യം നമ്പർ രണ്ട്:-

കാർഷിക വായ്‌പകൾ പൂർണമായും എഴുതി തള്ളുക:-

Chhatrapati Shivaji Maharaj Shetkari Sanman Yojana(CSMSSY) എന്നപേരിൽ 34000 കോടി രൂപയുടെ കടാശ്വാസ പദ്ധതി 2017 മുതൽ മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. 55 ലക്ഷം കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

കേരള സർക്കാർ എന്തെങ്കിലും കാർഷിക വായ്പ്പ എഴുതിത്തള്ളാൻ പദ്ധതികൾ ഇക്കാലയളവുവരെ പ്രഖ്യാപിച്ചതായി അറിയില്ല.

ആവശ്യം നമ്പർ മൂന്ന് :-

നദീ സംയോജന പദ്ധതികൾ പരിഷ്‌ക്കരിക്കുക.

സിപിഎം എന്നും എതിർത്തുപോന്ന വിഷയമാണ് ഇതെന്ന് പ്രത്യേകം ഓർക്കുക.

ആവശ്യം നമ്പർ നാല് :-

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക:-

കേന്ദ്ര ബഡ്ജറ്റിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും അതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുന്നതുമായ കാര്യം.

കേരളത്തിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കിയോ? ഇല്ലല്ലോ. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി വീണ്ടും നടപ്പാക്കാനാണോ ആവശ്യപ്പെടുന്നത് ?

2006 ൽ കൊടുത്ത സ്വാമിനാഥൻ റിപ്പോർട്ട്‌ കഴിഞ്ഞ 12 വർഷവും നടപ്പിൽ വരുത്തേണ്ടായിരുന്നു. ആട്ടെ, ത്രിപുരയിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കിയായിരുന്നോ ?

ചുരുക്കംപറഞ്ഞാൽ ആവശ്യപ്പെട്ടകാര്യങ്ങളൊക്കെ നടപ്പാക്കി കൊണ്ടിരിക്കുന്നവയാണ്.

പാവപെട്ട ആദിവാസികളെ പ്രലോഭിപ്പിച്ചു കിലോമീറ്ററുകൾ നടത്തിച്ചിട്ടു എന്ത് നേടി ?

ആദിവാസികളുടെ സമരത്തിന്റെ മറവിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തു അക്രമമുണ്ടാക്കാനും ഇന്ത്യയെ സാമ്പത്തീകമായി അസ്ഥിരപ്പെടുത്താനുമുള്ള കമ്മ്യൂണിസ്റ്റ്‌ ഭീകരരുടെയും രാജ്യദ്രിഹികളുടെയും രണ്ടാമത്തെ കുതന്ത്രമാണ് തകർന്നടിഞ്ഞത്.

പൂനെയിൽ സാമൂദായിക സംഘർഷം ഉണ്ടാക്കി അത് മുംബൈയിലേക്ക്‌ വ്യാപിപ്പിച്ചു മുംബൈയിൽ കലാപം നടത്താൻ ശ്രമിച്ചത് കഴിഞ്ഞ മാസമാണ്.

മുംബൈ നിവാസികളും, മഹാരാഷ്ട്ര സർക്കാരും ഇത്തവണയും ബുദ്ധിപൂർവം കരുക്കൾ നീക്കി കലാപ ശ്രമങ്ങൾ ഇല്ലാതാക്കി.

കർഷകർക്ക് നേരെ വെടിവെച്ചു അവരെ കൊന്നുതള്ളിയവനൊക്കെയാണ് കർഷക പ്രേമവും പറഞ്ഞിറങ്ങിയിരിക്കുന്നതു.

മുംബയിൽ കലാപം ഉണ്ടാകേണ്ടത് ശത്രു രാജ്യങ്ങളുടെ ആവശ്യമാണ്. സാമ്പത്തീകമായി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ അങ്ങനെയെ കഴിയൂ.

ഇനിയും അവർ വരും. പിന്നോക്ക വിഭാഗക്കാരെ ഇറക്കി, കലാപം ഉണ്ടായില്ല. കർഷകരെയും ആദിവാസികളെയും ഇറക്കി, കലാപം ഉണ്ടായില്ല. നാളെ അവർ വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തേക്കാം.

കർഷകരെ വെടിവെച്ചുകൊല്ലുന്ന കമ്മ്യൂണിസ്റ്റുകാർക്ക് ആവശ്യം ഇന്ത്യയുടെ നാശമാണ്. ജനാധിപത്യം ഇല്ലാതാക്കി കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യം സ്ഥാപിച്ചെടുക്കലാണ് അവരുടെ ലക്ഷ്യം. കാരണം ജനാധിപത്യപരമായി അവർ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷരായിക്കഴിഞ്ഞു. അതിനാൽ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ അവർ രാജ്യത്തെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും.

അതിനനുവദിച്ചുകൂടാ. കർഷകരെ കൊലക്കുകൊടുത്തുപോലും കപാലം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെവേണം”

ഈ സോഷ്യൽ മീഡിയ വന്നതോടെ അവസരവാദികളെ വളരെ എളുപ്പത്തിൽ തുറന്ന് കാട്ടാൻ കഴിയും. പണ്ടൊക്കെ മാധ്യമങ്ങളെ ഉപയോഗിച്ച്…

Posted by Jithin Jacob on Monday, March 12, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.