ചൈന സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി

ചൈന സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ .ദോക്ലാം സംഭവത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ പോകുന്ന ആദ്യ സന്ദര്‍ശനമാണിത്.
ചൈനീസ് സന്ദര്‍ശനത്തെ കുറിച്ച് ഒരു ചോദ്യത്തിനു മറുപടിയായി ‘അതെ, (സന്ദര്‍ശനം) ഒരുപക്ഷേ ഏപ്രില്‍ അവസാനത്തോടെ ആയിരിക്കും.’ എന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു.

എന്നാല്‍ യോഗത്തിന്റെ അജണ്ടകളെ കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല. ദോക്ലാമില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.