അയ്യായിരം തൊഴിലവസരങ്ങളുമായി കേന്ദ്ര തൊഴില്‍മേള ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം സംഘടിപ്പിക്കുന്ന തൊഴില്‍മേള ചെങ്ങന്നൂരില്‍ . ഈ മാസം 18-ന് ചിന്മയ വിദ്യാലയത്തില്‍ ആണ് മേള നടക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്ദര ബിരുദ യോഗ്യതയുള്ളവര്‍ക്ക് വരെ മേളയില്‍ പങ്കെടുക്കാം.അയ്യായിരം തൊഴിലവസരങ്ങളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുള്‍പ്പടെ 50 സ്വകാര്യ കമ്പനികള്‍ മേളയില്‍ സംബന്ധിക്കും.
കമ്പനികളുടെ ഒഴിവുകള്‍ക്ക് വേണ്ട യോഗ്യതയും പ്രായപരിധിയും മേള നടക്കുന്ന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ www.ncs.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വയസും, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ാം തീയതി രാവിലെ 9-ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍(സൈന്‍) ,കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെ.സി.സി.ഐ.) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ യുവാക്കള്‍ക്കുള്ള വിവിധ പദ്ധതികളെ പറ്റി മേളയില്‍ വിശദീകരിക്കുമെന്ന് കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍ പറഞ്ഞു.

മേളയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2332113, 8304009409, 9846420002

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.