ഇന്തോനേഷ്യയില്‍ കുര്‍ബാനയ്ക്കിടെ പള്ളികള്‍ക്ക് നേരെ ചാവേറാക്രമണം; ആറു മരണം; 35 പേര്‍ക്ക് പരിക്ക്

 

ജക്കാര്‍ത്ത; ഇന്തോനേഷ്യയിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ചാവേറാക്രമണം. ഇന്തോനേഷ്യയിലെ സുരാബായില്‍ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി ആറു പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

്പത്ത് മിനിറ്റിനിടയില്‍ മൂന്നു സ്ഥലങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തോനേഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ദേവാലയങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2000ലെ ക്രിസ്മസ് ദിനത്തില്‍ ഇതുപോലെ വിവിധ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇരുപതു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.