യുദ്ധത്തില്‍ മുന്നേറാന്‍ സ്മെര്‍ക് ശ്രേണിയിലുള്ള മിസൈല്‍-മള്‍ട്ടിബാരല്‍ റോക്കറ്റുകള്‍ വിജയകരമായി പരീക്ഷണം നടത്തി ഇന്ത്യ

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച സ്‌മെര്‍ക് ശ്രേണിയിലുള്ള മിസൈല്‍-മള്‍ട്ടിബാരല്‍ റോക്കറ്റുകള്‍ വിജയകരമായി പരീക്ഷണം നടത്തി. നികരാജസ്ഥാനിലെ പൊഖ്രാന്‍ മലനിരകളിലുള്ള ആയുധപരീക്ഷണ പ്രദേശത്ത് വച്ചായിരുന്നു പരീക്ഷണം. 90 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി എയ്തുകൊള്ളിച്ച് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.

. 90 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി എയ്തുകൊള്ളിയ്ക്കാവുന്ന നിലയിലാണ് സ്‌മെര്‍ക് പ്രക്ഷേപാസ്തങ്ങള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. ചലിച്ചുകൊണ്ടിരിയ്ക്കുന്ന ലക്ഷ്യത്തില്‍ അതിന്റെ വേഗതയേയും ഗതിയേയും കണക്കാക്കി കൃത്യമായി എയ്തുകൊള്ളിക്കത്തക്ക വിധമാണ് ഇതിന്റെ നിര്‍മ്മാണം. കാണ്‍പൂരിലെ ഓഡിനന്‍സ് ഫാക്ടറിയില്‍ ഉണ്ടാക്കിയ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ പുതിയ മിസൈലുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരും ശാസ്ത്രജ്ഞരും റഷ്യന്‍ ശാസ്ത്രജ്ഞരും ഈ പരീക്ഷണത്തിനെ അവലോകനം ചെയ്യാനുണ്ടായിരുന്നു. രണ്ട് തരം പ്രക്ഷേപാസ്ത്രങ്ങളാണ് രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. സ്‌മെര്‍ക് 9MMF um smerk 9.55K യും. 2017ല്‍ ഇതുപോലെ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നില്ല.ലക്ഷ്യത്തിലെത്താതെ മാറിപ്പോയ റോക്കറ്റുകള്‍ പുനര്‍ രൂപകല്‍പ്പന ചെയ്താണ് ഇപ്പോള്‍ പരീക്ഷിച്ചത്.

ഏഴു തരം റോക്കറ്റുകള്‍ വിക്ഷേപിയ്ക്കാവുന്ന സ്‌മെര്‍ക് വിക്ഷേപിണിയ്ക്ക് 48.5 ടണ്‍ ഭാരമുണ്ട്. സ്‌മെര്‍കിനോടൊപ്പം പിനാക എന്ന വേറോരു വിക്ഷേപിണിയും ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പിനാക മാര്‍ക് 3 എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചിരുന്നു. പൂനെ ARDE(Armament Research and Development Establishment) , ഹൈദരാബാദ് RCI (Research Centre Imarat) യും DRDL (Defence Research & Development Laboratory) ഉം ചേര്‍ന്നാണ് പിനാക വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. ഈ വിക്ഷേപിണികളും മിസൈലുകളും ഉപയോഗിച്ച് കരയുദ്ധത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.