ഒരുപാട് കണ്ടിട്ടുണ്ട്; കോടിയേരിയുടെ വേഷം കെട്ടല്‍ കയ്യിലിരിക്കത്തേ ഉള്ളുവെന്ന് കെഎം മാണി

പാലാ; കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളിക്ക് മറുപടിയുമായി കെഎം മാണി. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നേരിടാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാണെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു.

പി.ജെ.ജോസഫ്, കെ.ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.തോമസ് എന്നിവരും പങ്കെടുത്തു. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫും കേരള കോണ്‍ഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

എന്നാൽ, കോട്ടയം ലോക്സഭാ മണ്ഡലത്തിലുണ്ടാകുന്ന ഒഴിവു നികത്താൻ ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ലോക്സഭയുടെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിയില്ലെന്നതാണു കാരണം

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.