പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ ഒരുമിച്ച് മോഷണം; കുത്തിത്തുറന്ന് എടുത്തത് 50 പവനും 65000 രൂപയും

കൊച്ചി: വടക്കന്‍ പറവൂരിലെ രണ്ട് ക്ഷേത്രങ്ങലില്‍ വന്‍ മോഷണം. കോട്ടുവള്ളിയിലെ തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു.

തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്.

മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.