ലോകകപ്പിന്ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ; ഫ്രാന്‍സിനെ സമ്മര്‍ദത്തിലാക്കി സൂപ്പര്‍ താരത്തിന്റെ പരിക്ക്

 

ലോകകപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിന് കനത്ത ആഘാതം. ഫ്രാന്‍സ് പ്ലേയറായ കെയിലന്‍ എംബാപെയ്ക്ക് പരിക്ക്. പരിശീലനത്തിനിടെ താരത്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പ്രതിരോധ താരം ആദില്‍ റാമിയുമായുള്ള ചലഞ്ചിനിടെയാണ് പിഎസ്ജി താരത്തിന് പരിക്കേറ്റത്.

ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ഈ 19 കാരന്റെ ബൂട്ടുകളും ആശ്രയിച്ചാണിരിക്കുന്നത്. അന്റോണിയോ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൗഡ് എന്നിവര്‍ക്കൊപ്പം മുന്നേറ്റനിരയിലെ ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് എംബാപ്പെ. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും തിരിച്ചെത്തുമെന്നും റാമിയെ വെറുതെ വിടണമെന്നും എംബാപ്പെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം. വമ്പന്‍ താരനിരയുമായി എത്തുന്ന ഫ്രഞ്ച് പട ഇക്കുറി കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ്. 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.