നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട; പിടിച്ചെടുത്തത് പത്ത് കോടി രൂപ മൂല്യം വരുന്ന കറന്‍സികള്‍

കൊ​ച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

 ഇ​ന്ന് പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ൽ​നി​ന്നും ദു​ബാ​യി​ലേ​ക്കു പോ​കാ​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് ക​റ​ൻ​സി​ശേ​ഖ​രം പി​ടി​ച്ച​ത്.

സൗ​ദി റിയാല്‍ അ​മേ​രി​ക്ക​ൻ ഡോ​ള​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.