വിദേശ വനിതയെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത; ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയതിന് യുവാവ് അറസ്റ്റില്‍. യുവതിക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത മുപ്പത്തൊന്നുകാരന്‍ അര്‍ഷദ് ഹുസൈനാണ് അറസ്റ്റിലായത്.

ബിഹാറിലെ ജമല്‍പുരില്‍നിന്നു ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രയിലായിരുന്നു ഫ്രഞ്ച് വനിതയും പുരുഷ സുഹൃത്തും. സീറ്റില്ലാത്തതിനാല്‍ കോച്ചിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഇവരോട് പാകുര്‍ സ്റ്റേഷനിലിറങ്ങുമെന്നും തന്റെ ബര്‍ത്ത് ഉപയോഗിക്കാമെന്നും ഹുസൈന്‍ പറഞ്ഞു. ബര്‍ത്തില്‍ കിടന്നു മയങ്ങിയ യുവതിയെ ഇയാള്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കുകയും ബഹളംവച്ചപ്പോള്‍ അടിക്കുകയും ചെയ്തു.

ഓടിക്കൂടിയ ഫ്ര‍‍‍ഞ്ച് യുവതിയുടെ സുഹൃത്തും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയ്ക്കു കൈമാറി. ലൈംഗിക അതിക്രമത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം അർഷദ് ഹുസൈനെതിരെ കേസെടുത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.