മകളുടെ ചിത്രം പങ്ക് വച്ചതിനൊപ്പം ചങ്ങലക്കിട്ട സിംഹവും; അഫ്രീദിക്ക് കണക്കറ്റ് വിമര്‍ശനം, ഞെട്ടല്‍ മാറാതെ സോഷ്യല്‍ മീഡിയ

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേക്ക് നോക്കാന്‍ കൂടി വയ്യാത്ത അവസ്ഥയാണ്. അഫ്രീദിയുടെ ഈ അവസ്ഥയ്ക്ക് കാരണമായത് ഒരു സിംഹമാണ്. തന്റെ ഓമന പുത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചപ്പോള്‍ അത് കണ്ടവരൊക്കെ ഞെട്ടി. കുട്ടിയുടെ പുറകില്‍ ചങ്ങലക്കിട്ട ഒരു സിംഹം. അത് കണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് സേഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമാണ് അഫ്രീദി തന്റെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഫ്രീദി വിക്കറ്റ് ആഘോഷിക്കുന്ന രീതിയില്‍ ചിത്രത്തിന് പോസ് ചെയ്ത മകളുടെ ഫോട്ടോയാണ് അഫ്രീദി പങ്കുവെച്ചത്. ചിത്രത്തില്‍ മകള്‍ക്ക് പിന്നില്‍ ചങ്ങലയ്ക്കിട്ട ഒരു സിംഹത്തെയും കാണാം. മകളുടെ വിശേഷങ്ങള്‍ക്കൊപ്പം മൃഗങ്ങള്‍ക്കും നമ്മള്‍ കരുതല്‍ കൊടുക്കണമെന്നും അവരും നമ്മുടെ സ്‌നേഹം അര്‍ഹിക്കുന്നുണ്ടെന്നും അഫ്രീദി ചിത്രത്തിന് ക്യാപ്ഷനിട്ട് കണ്ണീരൊഴുക്കി.

എന്നാല്‍, ഇത്ര കരുതല്‍ നല്‍കുന്നയാളാണോ കാട്ടില്‍ ജീവിക്കേണ്ട സിംഹത്തെ വീട്ടില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തുന്നതെന്നുള്ള ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. സിംഹത്തെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ നിയമ സാധ്യത എന്തെല്ലാമെന്നൊക്കെ ചോദിച്ച് ആളുകള്‍ രംഗത്ത് വന്നതോടെ അഫ്രീദ് പുലിവാല് പിടിച്ചിരിക്കുകയാണ് നിലവില്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.