”പഞ്ചഭൂത ട്രാക്കിലൂടെയുള്ള നടത്തം, യോഗ”ഹിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് മോദി പോസ്റ്റ് ചെയ്ത വീഡിയൊയും തരംഗമായി-വീഡിയൊ

വിരാട് കൊഹ് ലിയുടെ ഹിറ്റ് നസ് വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ വസതിയില്‍ യോഗയുള്‍പ്പടെയുള്ള പരിശീലനങ്ങള്‍ ചെയ്യുന്ന വീഡിയൊ മോദി പുറത്തു വിട്ടു.
പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ് താന്‍ അനുവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് മിനുട്ട് നീളുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി യോഗ ചെയ്യുന്നതിന്റെയും ധ്യാനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. ആദ്യം യോഗ ചെയ്യും, പഞച്ഭൂതങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് താന്‍ നടക്കാനൊരു ട്രാക്ക് വസതിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭൂമി, ജലം അഗ്നി വായു, ആകാശം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട്് നിര്‍മ്മിച്ച പാതയിലൂടെ മോദി നടക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയേയും ടേബിള്‍ ടെന്നീസ് താരം മണിക ബത്രയേയും പ്രധാനമന്ത്രി വെല്ലുവിളിച്ചിട്ടുണ്ട്.

ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ആണ് തുടക്കം കുറിച്ചത്. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോഹ്ലി, ഋത്വിക് റോഷന്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു.

അത് ഏറ്റെടുത്ത വിരാട് കൊഹ്ലി പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്തു. താന്‍ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അന്ന് തന്നെ മോദി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വ്യായാമം ചെയ്യുന്ന വീഡിയൊ പുറത്തുവിട്ടത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.