സൈനികമേഖലയില്‍ ആയുധമെത്തിക്കാന്‍ ഇന്ത്യക്ക് ഇനി ‘അപ്പാച്ചേ’യുടെ കരുത്ത് : ഹെലികോപ്റ്ററുകള്‍ക്ക് യുഎസ് അനുമതി

ഇന്ത്യന്‍ സൈന്യത്തിന് 930 ദശലക്ഷം കോടിയുടെ അപ്പാച്ചെ ഹോലികോപ്ടറുകള്‍ വില്‍ക്കാന്‍ യുഎസ് അനുമതി.പദ്ധതിയ്ക്ക് യുഎസ് കോണ്‍്ഗ്രസ് അനുമതി നല്‍കി കഴിഞ്ഞു. യുഎസ് നിയമനിര്‍മ്മാതക്കളുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാം.

ബോയിങ്, ടാറ്റ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ അപ്പാച്ചെ വിമാന ഭാഗങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, യുഎസ് നിര്‍മാതാക്കളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ ആയുധനിര്‍മ്മാണ ഭീമന്‍മാരായ ലോക്ഹീഡ് മാര്‍ട്ടിന്‍, ജനറല്‍ ഇലക്ട്രിക്, റേയ്റ്റെണ്‍ എന്നീ കമ്പനികളുമായാണ് പുതിയ കരാര്‍ .വിമാനം കൂടാതെ, രാത്രി ദര്‍ശന സെന്‍സറുകള്‍, ജി.പി.എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നൂറുകണക്കിന് അഗ്‌നി പ്രതിരോധ ഉപകരണങ്ങള്‍ ,സ്ട്രിങ്ങര്‍ എയര്‍ മിറ്റ് മിസൈലുകള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

AH-64E- യുടെ ഈ പിന്തുണയാല്‍ ഇന്ത്യന്‍ സായുധസേനകളെ ആധുനികവല്‍ക്കരിക്കുന്നതിനും ഭീകരവിരുദ്ധ ഭീഷണി നേരിടുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കന്നതിനും സഹായകമാകുമെന്നും ‘ യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പറഞ്ഞു.ഹെലികോപ്ടറുകളുടെ സഹായം ലഭ്യമായാല്‍ സൈനിക മേഖലയില്‍ ആയുധങ്ങളിലേക്കെത്തിക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.