മോദിയുടെ കുമാരസ്വാമിയോടുള്ള ഹിറ്റ്‌നസ് ചലഞ്ച്: ആശങ്ക കോണ്‍ഗ്രസിന്-കാരണം ചെറുതല്ല

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ചലഞ്ച് ചെയ്ത ഫിറ്റ്നെസ് ചലഞ്ച് വീഡിയോ പോസ്റ്റ് ചെയ്ത മോദിയുടെ നീക്കം ആശങ്കയുണ്ടാക്കുന്നത് കോണ്‍ഗ്രസിന്. ഫിസിക്കല്‍ ഫിറ്റനസ് സംബന്ധിച്ച ചലഞ്ചില്‍ വ്യായാമങ്ങള്‍ പോസ്റ്റ് ചെയ്ത മോദി കുമാരസ്വാമിയെ ആണ് ചലഞ്ച് ചെയ്തത. ഏത് നീക്കങ്ങളിലും രാഷ്ട്രീയ സന്ദേശം കൂടി നല്‍കുന്നയാളാണ് മോദി എന്നതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. എന്തുകൊണ്ടാണ് മോദി കുമാരസ്വാമിയെ വെല്ലുവിളിക്കാന്‍ തെരഞ്ഞെടുത്തത് എന്നാണ് അവരുടെ ചോദ്യം. ഇപ്പോഴത്തെ കര്‍ണാടക രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന്റെ ഉത്കണ്ഠ കൂട്ടുന്നു.

കര്‍ണാടകയില്‍ കുമാരസ്വാമിയുമായി ബിജെപി സൗഹൃദം ഉണ്ടാക്കിയേക്കാം എന്ന വിലയിരുത്തലുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസ് മോദിയുടെ വെല്ലുവിളിയെ കാണുന്നത്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വലിയ കലാപം നടക്കുകയാണ്. ഒരു വിഭാഗം പാര്‍ട്ടി വിടുമെന്ന അഭ്യൂഹം വരെ പരന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തലവേദനയായിരിക്കെയാണ് മോദിയുടെ കുമാരസ്വാമിയ്ക്ക് മോദിയുടെ ചലഞ്ച്.

ചലഞ്ച് ഏറ്റെടുക്കുമോ എന്ന് കുമാരസ്വാമി ഇനിയും വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോദിയുടെ വെല്ലുവിളിയോട് കുമാരസ്വാമിയുടെ പ്രതികരിച്ചിട്ടുണ്ട്. ഫിസിക്കല്‍ ഫിറ്റ്നെസ് എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മിലും എന്റെ ഡെയ്ലി വര്‍ക്കൗട്ടിന്റെ ഭാഗവുമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ ഡവലപ്മെന്റ് ഫിറ്റ്നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു” എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.