മലയാളത്തിന്റെ അതിശയ  ബാലന്‍  ഇനി നായകനാവും; രണ്ടാം വരവിനൊരുങ്ങി ദേവദാസ്

മലയാളത്തിന്റെ അതിശയ ബാലന്‍ ഇനി നായകനായും എത്തുന്നു. അതിശയന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന ദേവദാസ് കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവിന് തുടക്കം കുറിയ്ക്കുന്നത്.

ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസി നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ആല്‍വിന്‍ ഷാജി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഖദ, ജെയ്‌സണ്‍ ജോസ്, സ്നേഹ സുനോജ്, നീരജാ ദാസ്, ബിന്ദു അനീഷ്, രജനി മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.രചന പടിക്കല്‍ ഭാസി, ചായാഗ്രഹണം  പ്രദീപ് നായര്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.