ടോള്‍ പ്ലാസ ജീവനക്കാരനെതിരെ ജാട്ട് നേതാവിന്റെ അക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീസ്ഗഡ്; ഹരിയാനയില്‍ ജാട്ട് നേതാവ് ടോള്‍ പ്ലാസയിലെ ജീവനക്കരാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോത്തക്കിലാണ് സംഭവം നടന്നത്. 

ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ജാട്ട് നേതാവ് സോബിര്‍ ജാസിയ ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജോലിക്കാരന്റെ ക്യാബിനുള്ളിലേക്ക് കൈകള്‍ കടത്തി ജീവനക്കാരനെ കടന്ന് പിടിച്ച് അക്രമിക്കുന്ന രംഗങ്ങളാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇയാള്‍ക്കെതിരെ രാജ്യ ദ്രോഹക്കുറ്റം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.