”മാണിക്ക് സീറ്റ് നല്‍കിയത് മതേതര നിലപാടിന് വിരുദ്ധം” പരസ്യപ്രസ്താവന വിലക്കെന്ന ഒറ്റമൂലി വിലപ്പോവില്ലെന്ന് വിഎം സുധീരന്‍

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മോദി സര്‍ക്കാറിനെ പുറത്താനുള്ള കഠിന പ്രയത്നങ്ങളുമായി രാഹുല്‍ ഗാന്ധി മുന്നോട്ടു പോകുന്ന ആ ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. സമദൂരം പറയുന്ന മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. തന്നെ ആരും കെട്ടിയിറക്കിയതല്ല. പ്രവര്‍ത്തിച്ചാണ് നേതാവായത്. പരസ്യപ്രസ്താവന വിലക്കെന്ന ഒറ്റമൂലി ഇനി വിലപ്പോകില്ല. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മാണിയുമായി ഇടപെടല്‍ നടത്തുപ്പോള്‍ ശ്രദ്ധിക്കണമെന്നായിരുന്നു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മുന്നണിയില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സങ്കുചിത താല്‍പര്യമാണ് ഉള്ളതെന്നും തന്നെ കെപിസിസി പ്രസിഡണ്ടായിരിക്കെ ഒറ്റപ്പെടുത്താന്‍ നേതാക്കള്‍ ശ്രമിച്ചുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്സഭയില്‍ ഒരു സീറ്റ് യു.പി.എക്ക് കുറയുന്നു. 11 മാസം കൂടി തെരഞ്ഞെടുപ്പിന് ഉള്ളപ്പോള്‍ ഉള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരെയും വി.എം സുധീരന്‍ രംഗത്തെത്തി. പരസ്യപ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം നിരവധി തവണ ലംഘിച്ചയാളാണ് എം.എം ഹസനെന്നും അദ്ദേഹം വിമര്‍ശിച്ചു.പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തനിക്ക് താല്പര്യമില്ലെന്നും അധികാരത്തിനായി താന്‍ നിലകൊള്ളുകയാണെന്ന കുപ്രചരണം നിര്‍ത്തണമെന്നും വി. എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.