ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാല്‍ പാപമാണോ? പരസ്യപ്രതികരണവുമായി ചെറിയാന്‍ ഫിലിപ്പ്


അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന ഞാന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാല്‍ അത് മഹാപാപമാണോ? എന്ന ചോദ്യമുയര്‍ത്തി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പിനെ സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എളമരം കരീമിനാണ് നറുക്കു വീണത്.

കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തില്‍ ചേക്കേറിയ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യം ഉയര്‍ത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കെടിഡിസി ചെയര്‍മാനായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.