‘പാപ്പാ പെരുന്നാളിന് വരാമന്ന് പറഞ്ഞ് പറ്റിച്ചില്ലേ’ ഹസന്‍ വാഗിന്റെ മകന്റെ കരച്ചിലിന് മുന്നില്‍ തളര്‍ന്നും പൊട്ടിത്തെറിച്ചും നാട്ടുകാര്‍

'റംസാനില്‍ നിരായുധരായ മനുഷ്യരെ കൊന്നൊടുക്കുന്നതാണോ നിങ്ങളുടെ ജിഹാദ്'-

ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഗുലാം ഹസന്‍ വാഗും ഗുലാം റസൂലിനു വേണ്ടിയുള്ള അവരുടെ കുട്ടികളുടെ കാത്തിരിപ്പു അവസാനിക്കുന്നില്ല. ഈദ് മുബാറക്ക് ആഘോഷങ്ങള്‍ക്കായി വീട്ടിലേക്കെത്തുമെന്ന് പറഞ്ഞെങ്കിലും കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നു.

തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലെ ജില്ലാ കോടതിയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെടുന്നത്.

‘പപ്പാ നീ നിന്റെ വാക്കു തെറ്റിച്ചു, നീ ഞങ്ങളെ തനിച്ചാക്കി പോയി? ഈദു പെരുന്നാളിന് വീട്ടിലേക്കു വരുമെന്നല്ലേ ഉറപ്പു തന്നത്” എന്ന അലമുറക്ക് മുന്‍പില്‍ വാഗെയുടെ മകനെ ആശ്വസിപ്പിക്കാന്‍ കുടുംബാഗങ്ങള്‍ക്ക് ആര്‍ക്കുമായില്ല. അവര്‍ നിന്റെ കഴുത്തിനാണോ മുറിവേല്‍പ്പിച്ചത്? നിനക്ക് വേദനിച്ചോ ഞാന്‍ നിനക്ക് തടവി തരാം പാപ്പാ” വാഗെയുടെ മകന്‍ അലമുറയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞു.

40 വയസുള്ള വാഗെയെ ബറാമുല്ലയിലെ റഫിയാബാദില്‍ ആണ് ് താമസിച്ചിരുന്നത്. 22, 19, 13 വയസുള്ള മൂന്നു ആണ്‍കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് വാഗെയുടെ കുടുംബം.
ശ്രീനഗറില്‍ താമസിക്കുന്ന സഹോദരീ ഭര്‍ത്താവ് മുഹമ്മദി യൂസഫിനെ വിളിച്ച് രാവിലെ എത്തുമെന്നും കുട്ടികളോട് തയ്യാറായിരിക്കാനും വാഗെ പറഞ്ഞിരുന്നു. ഈദ് ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് വാഗെ വിളിച്ചതെന്ന് അദ്ദേഹം പറയുന്നു.

അപകടത്തില്‍ കൊല്ലപ്പെട്ട ഗുലാം റസ്സൂല്‍ ലോണ്‍ കുപ്വാര സ്വദേശിയാണ്. പന്ത്രണ്ടുവയസ്സുള്ള മകനും ,ഒമ്പതു വയസ്സുള്ള പെണ്‍കുഞ്ഞും ഭാര്യയുമാണ് ലോണിന്റെ കുടുംബം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍, സംസ്‌കാര ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പ്രോകോപനമില്ലാതെ പോലിസുകാര്‍ക്കെതിരെ ലക്ഷ്യമിട്ട തീവ്രവാദികളെ കുറിച്ചായിരുന്നു എല്ലാവര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത്.

‘ഈദ്, ദീപാവലി സമയത്ത് ഞങ്ങള്‍ പോലീസുകാര്‍ക്ക്ാ വീട്ടില്‍ എത്താനാകുക എന്നത് വളരെ അപൂര്‍വ്വമാണ്. ഈ ഈദ് ദിനത്തില്‍ അവര്‍ വീട്ടില്‍ പോകാനായി തയ്യാറെടുത്തതാണെന്ന് ‘ബരാമുല്ല എസ്.പി ഇംതിയാസ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.

റംസാന്‍ മാസത്തിലെ അനുഗ്രഹങ്ങളില്‍ ഒന്നായ ശബ്-ഇ- ഖാദിറില്‍ ആക്രമണം നടന്നത് രോഷമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

വിഘടനവാദി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്താണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നയാം അക്തര്‍ ചോദ്യം ചെയ്തു. ‘ഡിഎസ്പി അയ്യൂബ് പണ്ഡിറ്റിന്റെ വാര്‍ഷിക ദിനത്തില്‍ ആക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ജനങ്ങള്‍ക്ക് നിരായുധരായ മനുഷ്യരെ കൊന്നൊടുക്കുന്നതും കൊള്ളയടിക്കുന്നതുമാണോ യുദ്ധങ്ങളെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.