ശ്രീജിത്ത് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി 21ലേക്ക് മാറ്റി

 

കൊച്ചി; വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് കാണിച്ച് ഭാര്യ അഖില നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നീക്കി വച്ചു. ജൂണ്‍ 21 ലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്.

വരാപ്പുഴ സ്വദേശിയായ വാസുദേവന്റെ വീട് അക്രമിച്ചെന്ന കാരണം പറഞ്ഞ് ശ്രീജിത്തനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വച്ച് മരിക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

ശ്രീജിത്ത് കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്‌ഐ ദീപക്കിനെയും പറവൂര്‍ സിഐ ക്‌സ്പിന്‍ സാമിനെയും അറസ്റ്റ് ചെയ്തിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.