തുടര്‍ച്ചയായി ആഴ്ചയില്‍ മൂന്നാം ദിവസവും നേട്ടം കൊയ്ത് ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായി ആഴ്ചയില്‍ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 115.07 പോയന്റ് നേട്ടത്തില്‍ 35,811.66ലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തില്‍ 10,871.65ലും എത്തി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1444 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റെഡിങ്ടണ്‍ ഇന്ത്യ ലിമിറ്റഡ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പിസി ജ്വലര്‍ ലിമിറ്റഡ്, കാഡിലാ ഹെല്‍ത്ത്‌കെയര്‍, പേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, എംഎംടിസി ലിമിറ്റഡ്, സെന്‍ട്രല്‍ ബാങ്ക്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ലിന്‍ഡെ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.