മുത്തലാഖിന് ഇരയായവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: മുത്തലാഖിന് ഇരയായവര്‍ക്ക് വേണ്ടി ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഒരുങ്ങി കേന്ദ്രന്യുനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഇത്തവണ സ്പെഷ്യല്‍ ഇഫ്താര്‍ വിരുന്നിലേക്ക് വിരുന്നിലേക്ക് ് മുത്തലാഖിന് ഇരകളായ മുസ്ലീം സ്ത്രീകളെയാണ് മന്ത്രി ക്ഷണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 18 പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കായി വിരുന്നൊരുക്കുന്ന അതേ ദിവസം തന്നെയാണ് നഖ്വിയുടെ സ്പെഷ്യല്‍ വിരുന്നും. 2015ലാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍പ് ഇഫ്താര്‍ വിരുന്ന നടത്തിയത്. താജ് പാലസ് ഹോട്ടലില്‍ നടക്കുന്ന രാഹുലിന്റെ വിരുന്നില്‍ മുലായം സിംഗ് യാദവ്, ശരദ് യാദവ്, ശരത് പവാര്‍, സിതാറാം യെച്ചൂരി, തേജസ്വി യാദവ്, എന്‍.ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കെതിരെ പ്രതിപക്ഷ ഐക്യം ഊട്ടിഉറപ്പിക്കുന്നതിനാണ് രാഹുല്‍ ഇത്തവണ ഇഫ്താര്‍ വിരുന്ന് നടത്തുന്നതെങ്കില്‍, രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുന്ന മുത്തലാഖ് ബില്‍, ഉടന്‍ പാസാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നഖ്‌വി പറയുന്നു.

ന്യുനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ എന്ന പേരില്‍ പരിപാടി നടത്തിവരികയാണ്. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളെയാണ് ഈ പരിപാടിയിലേക്ക് ഏറെയും ക്ഷണിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ നിലപാടുമായി ഡല്‍ഹി, ഗോവ ആര്‍ച്ച്ബിഷപ്പുമാര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ്.

അതേസമയം, ഇനി മുതല്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടാവില്ലെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചിരുന്നു. നികുതിദായകരുടെ പണം കൊണ്ട് ഏതെങ്കിലും മതത്തിന്റെ അനുഷ്ഠാനം നടത്തുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.