കാറിന് സൈഡ് കൊടുത്തില്ല; യുവാവിന് ഗണേഷ് കുമാറിന്റെയും ഡ്രൈവറുടെയും വക ക്രൂര മര്‍ദ്ദനം

കൊല്ലം; കാറിന് സൈഡ് കെടുത്തില്ലെന്ന പേരില്‍ കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചു. വണ്ടിക്ക് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് യുവാവിനെ അമ്മയുടെ മുന്നില്‍ വച്ച് ഡ്രൈവറും എംഎല്‍എയും ചേര്‍ന്ന് മര്‍ദ്ദിച്ചു അവശനാക്കുകയായിരുന്നു. . മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണു സംഭവം.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു.

അനന്ത കൃഷ്ണനെ അഞ്ചൽ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.