ഹിന്ദുക്കള്‍ 2000 വര്‍ഷമായി ഇസ്ലാം ഭീകരവാദത്തിന്റെ ഇരകളെന്ന് ട്വീറ്റ്: ഖേദം പ്രകടിപ്പിച്ചിട്ടും, അതുല്‍ കൊച്ചാറിനെ ഹോട്ടലിലെ ജോലിയില്‍ നിന്ന് പുറത്താക്കി

ദുബായ്: പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബായില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും പുറത്താക്കി. ഇസ്ലാമിക വിരുദ്ധമായ ട്വീറ്റിന്റെ പേരിലാണ് ഇന്ത്യന്‍ വംശജനായ അതുല്‍ കൊച്ചാറിനെ പുറത്താക്കിയത്. അതുല്‍ കൊച്ചാറിന്റെ ട്വീറ്റുകള്‍ കണക്കിലെടുത്ത് രംഗ് മഹല്‍ ഹോട്ടലില്‍ നിന്നും അദ്ദേഹത്തെ പിരിച്ച് വിടുന്നു എന്ന് ഹോട്ടല്‍ ഉടമയായ ബില്ല് കെഫര്‍് മാധ്യമങ്ങളോട് അറിയിച്ചു.

പ്രിയങ്കാ ചോപ്രയുടെ ഒരു ട്വീറ്റിന് മറുപടിയായി നിങ്ങള്‍ക്ക് ഹിന്ദു മതവിശ്വാസികളോട് ബഹുമാനം ഇല്ലെന്നും, അവര്‍ 2000 വര്‍ഷമായി ഇസ്ലാം ഭീകരവാദത്തിന്റെ ഇരകളാണെന്നുമാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതിനെ കൊച്ചാര്‍ ക്ഷമാപണവും നടത്തിയിരുന്നു.
ഹോട്ടലുകളെ റാങ്ക് ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമായ മിഷലിന്‍ ഗൈഡില്‍ പ്രത്യക്ഷപ്പെട്ട ഷെഫാണ് അതുല്‍ കൊച്ചാര്‍. ദുബായിലെ പ്രമുഖനായ ഇയാളുടെ ഭക്ഷണവിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു.നിരവധി ടെലിവിഷന്‍ കുക്കറി ഷോകളിലൂടെ കൊച്ചാര്‍ പ്രശസ്തനാണ്‌

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.