മരടില്‍ സ്‌കൂള്‍  വാന്‍ മറിഞ്ഞ് മരിച്ച ആയയുടെയും കുട്ടികളുടെയും കുടുംബത്തിന് ധനസഹായം

കൊച്ചി; മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച ആയയുടെയും കുട്ടികളുടെയും കുടുംബത്തിന് ധനസഹായം. ആയ ലതയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.
 
അപകടത്തില്‍ ആയ അടക്കം രണ്ട് കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന വാന്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ക്ഷേത്രക്കുളത്തിലേക്ക് വാന്‍ മറിയുകയായിരുന്നു.
അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.