ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ച യുവാവിന് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനം, കേരള പോലിസിന്റെ സഹായത്തോടെ ഭാര്യ കടത്തികൊണ്ടു പോയെന്ന് യുവാവ്, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി

കൊച്ചി: ബംഗളൂരു സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം ചെയ്തതിന് ബംഗളൂരു പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി മലയാളി യുവാവ്. യുവതിയുടെ വീട്ടുകാര്‍ അവരെ തടങ്കലിലാക്കിയിരിക്കുകയാണന്നെും തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി സ്വദേശി ഫാസില്‍ മഹ്മൂദാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി് സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ബംഗളൂരു പൊലീസിനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും കോടതി നോട്ടീസ് അയച്ചു.

തന്റെ ഭാര്യ പിങ്കിയെന്ന അയേഷ ഫാത്തിമയെ പിതാവ് ഭുറ റാം ബംഗളൂരുവിലെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണെന്ന് ഫാസില്‍ ആരോപിക്കുന്നു. ബംഗളൂരുവിലെ ബാനര്‍ഘട്ട റോഡില്‍ റസ്റ്റോറന്റ് നടത്തിയിരുന്ന കാലത്താണ് യുവതിയുമായി ഇഷ്ടത്തിലാവുന്നതെന്നും. പെണ്‍കുട്ടിയുടെ പിതാവ് റസ്റ്റോറന്റിന്റെ എതിര്‍ വശത്ത് കട നടത്തിയിരുന്നുവെന്നും ഫാസില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇസ്ലാം മതപ്രകാരം വിവാഹിതരായെന്നും പിന്നീട് പിങ്കി മതംമാറിയെന്നും ഫാസില്‍ വ്യക്തമാക്കുന്നു. ഇതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി.

വിവാഹ ശേഷം കോഴിക്കോട് താമസിക്കുകയായിരുന്ന തങ്ങളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ പോലും ഹാജരാക്കാതെ ബംഗളൂരു പൊലീസിന് കൈമാറിയതായി പരാതിക്കാരന്‍ പറയുന്നു. ബ്ലാങ്ക് സ്റ്റാംപ് പേപ്പറുകളില്‍ പൊലീസ് തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായും ഫാസില്‍ പറയുന്നു

ബംഗളൂരു പൊലീസ് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചെന്നു മാര്‍ച്ച് 28 മുതല്‍ നാല് ദിവസത്തോളം തന്നെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതായും കോടതിയില്‍ നല്‍കിയ പരാതിയില്‍ ഫാസില്‍ വ്യക്തമാക്കുന്നു. പൊലീസ് തല കീഴായി കെട്ടിത്തൂക്കി മര്‍ദിച്ചതായും ശരീരം മുഴുവന്‍ മുളക് തേച്ചതായും കണ്ണില്‍ മുളക് പൊടി വിതറിയതായും ഫാസില്‍ പരാതിയില്‍ പറയുന്നു.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.