”കായികമത്സരത്തില്‍ മതത്തെ അടയാളപ്പെടുത്തുന്ന വസ്ത്രം ധരിക്കാനില്ല”ഇറാനിലെ മത്സരത്തില്‍ പങ്കെടുക്കാനില്ലെന്ന് ഇന്ത്യന്‍ താരം

ഡല്‍ഹി: വനിതാ ഗ്രാന്‍ഡ് മാസ്റ്ററും മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങി. തന്റെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും  കൈകടത്തുന്നതാണ് ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമെന്ന് കാണിച്ചാണ് പിന്‍വാങ്ങല്‍. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ ഇറാനിലെ ഹമദാനില്‍ നടക്കാനിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് സൗമ്യ പിന്‍മാറിയത്. 

നിര്‍ബന്ധപൂര്‍വ്വം ശിരോവസ്ത്രം ധരിപ്പിക്കുന്ന ഇറാനിയന്‍  നിയമം  എന്റെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ നേരിട്ട് ലംഘിക്കുന്നതാണ്  , എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചിന്തിക്കാനുള്ള അവകാശം ഇതിന്റെയെല്ലാം ലംഘനമാണ്.    ഇന്നത്തെ സാഹചര്യത്തില്‍, എന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എനിക്ക് ഒരേയൊരു മാര്‍ഗം ഇറാനില്‍ പോകുന്നില്ല എന്നു തീരുമാനിക്കുന്നതാണ് . ഫേസ്ബുക്കിലൂടെയാണ് സൗമ്യ ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്കില്‍ ഏറെ ആരാധകരുള്ള താരമാണ്  29കാരിയായ  ഈ ചെസ് ചാമ്പ്യന്‍.

2016 ല്‍ ഇറാനിലെ ഏഷ്യന്‍ എയര്‍ഗുണ്‍ മീറ്റിംഗില്‍ നിന്ന് ഇന്ത്യന്‍  ഷൂട്ടര്‍ ഹീന സിദ്ദു ഇതേ കാരണത്താല്‍  പിന്‍വാങ്ങിയിരുന്നു. ഇത്തരം ഔദ്യോഗിക ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുമ്പോള്‍? കളിക്കാരുടെ അവകാശങ്ങളും ക്ഷേമവും അവഗണിക്കപ്പെടുന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്’, സൗമ്യ പറഞ്ഞു. 

ഞങ്ങളുടെ ദേശീയ ടീമിന്റെ യൂനിഫോം ധരിക്കണമെന്ന സംഘാടകരുടെ ആഗ്രഹം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ കായികത്തില്‍ ഒരു മതത്തെ അടയാളപ്പെടുത്തുന്ന വസ്ത്രം ധരിക്കണമെന്ന് പറയുന്നത് അംഗീകരിക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കുക എന്നത് എനിക്ക് വളരെയധികം ആദരം തരുന്ന കാര്യമാണ്. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണ്. ഞങ്ങളുടെ ജീവിതത്തില്‍ സ്പോര്‍ട്‌സിനായി പല ത്യാഗവും സഹിക്കാറുണ്ട്. പലതും വിട്ടു വീഴ്ച ചെയ്യേണ്ടി വരാറുണ്ട്, എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച നടത്താനാവില്ല’, സൗമ്യ കൂട്ടിച്ചേര്‍ത്തു. 

 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.