പരിശീലകനെ മാറ്റി ലോകത്തെ ഞെട്ടിച്ച് സ്‌പെയിന്‍, പോര്‍ച്ചുഗലുമായുള്ള അഗ്നിപരീക്ഷയ്ക്ക് സമര്‍ദ്ദമേറും

ന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ സ്‌പെയിന്‍ പുറത്താക്കി. റഷ്യയില്‍ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി.

ജൂണ്‍ 14-നാണ് ലോകകപ്പ് തുടങ്ങുന്നത്. 15ന് പോര്‍ച്ചുഗല്ലിനെതിരേയാണ് സ്‌പെയിന്റെ ആദ്യ പോരാട്ടം. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്ലിനെതിരേ മത്സരിക്കാന്‍ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും.കോച്ചിനെ പുറത്താക്കുന്നതിന്റെ കാരണം സ്‌പെയിന്‍ ഫെഡറേഷന്‍ വ്യക്തമാക്കിയില്ലെങ്കിലും റയല്‍ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വന്പന്മാരായ റയല്‍ പരിശീലകനായി നിയമിച്ചത്. സിനദീന്‍ സിദാന്‍ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.