ഏറ്റവും ഫുട്‌ബോള്‍ ആരാധകരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യ, പിന്നിലാക്കിയത് വമ്പന്‍ ടീമുള്ള രാജ്യങ്ങളെ

സൂറിക്ക്: ഫുട്‌ബോള്‍ ജ്വരം ഏറ്റവും കൂടുതല്‍ തലയ്ക്കു പിടിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍ ബ്രസീലിന്റെയോ അര്‍ജന്റീനയുടെയോ പേരില്ല. പട്ടികയിലെ ആദ്യ അഞ്ചിലും ഇവര്‍ക്ക് ഇടമില്ല .ഡേറ്റ വിശകലന സ്ഥാപനമായ നീല്‍സന്‍ സ്‌പോര്‍ട്‌സ് 30 രാജ്യങ്ങള്‍ക്കായി നടത്തിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഏഷ്യന്‍ രാജ്യമായി യുഎഇക്ക് ആണ്. ഈ ഗള്‍ഫ് രാജ്യത്തിലെ 80% പേരും ഫുട്‌ബോള്‍ പ്രേമികളാണ്. 78% നേടിയ തായ്ലന്‍ഡ് രണ്ടാമതെത്തിയപ്പോള്‍, പോര്‍ച്ചുഗലാണ് മൂന്നാമത്. ചിലെ, തുര്‍ക്കിയും ഒപ്പമുണ്ട്. (മൂവര്‍ക്കും 75%). ആദ്യ പത്തില്‍ അമേരിക്കക്കും ചൈനയ്ക്കും മുന്നില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.ഇന്ത്യയിലെ 45 ശതമാനം പേരും ഇന്ത്യക്കാരാണ്.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധരുള്ള രാജ്യം ഇന്ത്യയോ, ചൈനയോ ആയിരിക്കും. ചൈനയില്‍ 32 ശതമാനമാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉള്ളത്. അമേരിക്ക ചൈനയ്ക്കും പിന്നിലാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.