ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ നടത്തുന്ന ‘സമരനാടക’ത്തിന് മറുപടി, ബിജെപി പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരിക്കുന്നു, കെജ്രിവാള്‍ ജനാധിപത്യത്തെ കോമാളിയാക്കുന്നുവെന്ന് കോണ്‍ഗ്രസും

ഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ധര്‍ണ്ണ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍് ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇന്ന് വൈകിട്ടാണ് ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സമരം ആരംഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ സമരത്തിനെ കളിയാക്കിയും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ചുമാണ് ബിജെപിയുടെ സമരം. അരവിന്ദ് കെജ്രിവാള്‍ ജനാധിപത്യത്തെ കോമാളിയാക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചൊവ്വാഴ്ച ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും നിരാഹാര സമരം ആരംഭിച്ചിരുന്നു. തിങ്കളാഴ്ചയാണ് ആംആദ്മി പാര്‍ട്ടി മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.