കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു, ഒരാള്‍ മരിച്ചു

കൊച്ചി: പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ദാമന്‍ ആന്റ് ദിയു സ്വദേശി യോഗേഷ് സോളങ്കി ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു. എം.വി. നളിനിയെന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. മൊത്തം 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് കപ്പലിന് തീപിടിച്ചതെന്നാണ് വിവരം. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയതായി കൊച്ചില്‍ പോര്‍ട് ട്രസ്റ്റ് അറിയിച്ചു.

തീരസംരക്ഷണ സേനയുടെ ചാര്‍ളിയെന്ന ബോട്ടും കപ്പലിലിനു സമീപത്തേക്കയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ വൈദ്യുതി നിലച്ചു. കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത അവസ്ഥയിലാണെന്നാണ് വിവരം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് നാഫ്തയുമായി പോവുകയായിരുന്നു കപ്പല്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.