ദീപിക പദുകോണ്‍ താമസിച്ച ബഹുനില കെട്ടിടത്തിന് തീപിടുത്തം, സുരക്ഷിതയെന്ന് ദീപിക, അഗ്‌നിശമന സേനയ്ക്ക് നന്ദിയറിയിച്ച് താരത്തിന്റെ ട്വീറ്റ്

 


മുംബൈ: മഹാരാഷ്ട്രയിലെ വര്‍ളിയില്‍ ബഹുനില കെട്ടിടത്തിന് തീപിടുത്തം. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സെലിബ്രിറ്റികള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയാമാണിത്. അതേ സമയം താന്‍ സുരക്ഷിതയാണെന്ന് ദീപിക അറിയിച്ചു.

അഗ്നിശമന സേനയുടെ കാര്യക്ഷമമായ ഇടപെടല്‍ തീയണക്കാന്‍ സഹായകമായി. പത്തു യൂണിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. തീയണയ്ക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചു രംഗത്തിറങ്ങിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥനകളുണ്ടാകുമെന്നും താരം ട്വീറ്റ് ചെയ്തു.

തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. കെട്ടിടത്തില്‍ താമസിച്ചിരുന്നു 90 കുടുംബങ്ങളെ സുരക്ഷിതമായി താഴെയെത്തിച്ചെന്നു മുംബൈ പൊലീസ് അറിയിച്ചു. അഗ്‌നിശമന സേനയും കെട്ടിടത്തിലെ ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ പരിശ്രമിച്ചാണു തീയണച്ചതെന്നു പൊലീസ് വ്യക്തമാക്കി.

കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലയ്ക്കാണു തീപിടിച്ചത്. രണ്ടു നിലകള്‍ക്കു സാരമായി കേടുപാടുകളുണ്ടായെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു കെട്ടിടം. ഇതില്‍ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. 26-ാം നിലയിലാണു ദീപികയുടെ ഫ്‌ലാറ്റ്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.