കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് ഭീകരര്‍ പിടിയില്‍, രണ്ട് സൈനീകര്‍ക്ക് വീരമൃത്യു


ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയന്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതിനോടകം മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ട്.

ജില്ലയിലെ സൈനാപോര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനീകരെ 92 ബെയ്‌സ് ആര്‍മ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

അഭിപ്രായങ്ങള്‍

You might also like More from author