‘മന്ത്രിയുടെ ഭര്‍ത്താവ് ദളിത് സ്ത്രീയെ മര്‍ദ്ദിച്ചത് വനിതാ കമ്മീഷന്‍ അറിഞ്ഞില്ലേ’, വെല്ലുവിളിച്ച് പിസി ജോര്‍ജ്

 

കോട്ടയം: വനിതാ കമ്മീഷനെ വെല്ലുവിളിച്ച് പിസി ജോര്‍ജ് എംഎല്‍എ. കമ്മീഷന്‍ തന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും നോട്ടീസയച്ചാല്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നും പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് ദളിത് സ്ത്രീയെ മര്‍ദ്ദിച്ച വിഷയം വനിതാ കമ്മീഷന്‍ അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. നടിക്കെതിരെ പി സി ജോര്‍ജ് നടത്തിയത് അപകീര്‍ത്തികരമായ പരാമര്‍ശമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.

പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കും. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

 

അഭിപ്രായങ്ങള്‍

You might also like More from author